Thursday, 9 September 2010

മഴ മാപിനികള്‍

വര്ഷം മുഴുവന്‍ ഹൃദയം തുറന്നു തന്നെ നില്‍പ്പ്...
വര്ഷം മുഴുവന്‍ കാത്തിരുപ്പ് തന്നെ യോഗം...
ഒരേ നേര്‍ രേഖയിലൂടെ ഒഴുകി വരുന്ന
സ്നേഹ കണങ്ങള്‍ മാത്രമേ കൊതിച്ചുള്ളൂ.
കോരിച്ചൊരിയുന്ന മഴയിലും.. അലറിയാര്‍ക്കുന്ന കാറ്റിലും
ഓരോ കണങ്ങളുടെയും തണുപ്പ് മാത്രമേ അറിഞ്ഞുള്ളൂ..
അത് മാത്രമേ കണ്ടുള്ളൂ.
എന്നിട്ടും എല്ലാവരും..
എന്നില്‍ നിറഞ്ഞ കണങ്ങളെ മാത്രമേ കണ്ടുള്ളൂ ..
എന്റെ പ്രണയത്തിന്റെ ആഴം.. അതിന്റെ വില
അതാരും കണ്ടതേയില്ല. 

0 comments: