Tuesday, 27 March 2007

വിരലുകള്‍

മനുഷ്യനെ മറ്റു മൃഗങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്ന കൈകള്‍!
4 വിരലുകളുടെ എതിര്‍ദിശയിലുള്ള ഒരു പെരുവിരല്‍!!
സര്‍ഗവാസനകള്‍ മുദ്രകളായും, അടയാളപ്പെടുത്തലുകളായും
വിരലുകളിലൂടെ പെയ്തിറങ്ങി...
വികാരങ്ങള്‍... വാല്‍സല്യം, പ്രണയം,സൌഹൃദം,
സന്താപം, വിശ്വാസം, ....
വിരലുകളായിരുന്നു പാലങ്ങള്‍!
പെരുവിരല്‍ ദക്ഷിണയാക്കി
ഏകലവ്യന്മാര്‍ നടന്ന ഇടങ്ങളില്‍
വെടിയൊച്ചകളും നിലവിളികളും...
മരണം പെയ്തിറങ്ങുവതും
ഇതേ വിരലുകളിലൂടെയോ ദൈവമേ?

3 comments:

KANNURAN - കണ്ണൂരാന്‍ said...

ഷിബു സ്വാഗതം... അങ്ങിനെ ബ്ലോഗിലുമെത്തിയല്ലെ? ഷിബുവിനു പറ്റിയ ഇടം ഇതാണ്. കവിത മാത്രം പോര.. എല്ലാം പോരട്ടെ..(എന്നെ മനസിലായോ?)ഹി ഹി ഹി....

KANNURAN - കണ്ണൂരാന്‍ said...

http://ashwameedham.blogspot.com/2006/07/blog-post_28.html ഇവിടെ പറഞ്ഞ സെറ്റിംഗ്സ് ചെയ്താല്‍ കൂടുതള്‍ ആളുകള്‍ക്ക് താങ്കളുടെ ബ്ലോഗിനെകുറിച്ച് അറിയാന്‍ പറ്റും, അതുപോലെ കമന്റുകള്‍ കാണാനും...

G.manu said...

:)